Wednesday, December 24, 2025

താറാവ് മപ്പാസ്

ക്രിസ്മസ് സ്പെഷ്യൽതാറാവ് മപ്പാസ് ഉണ്ടാക്കാം

ചേരുവകള്‍:

താറാവിറച്ചി -400 ഗ്രാം
വലിയ ഉള്ളി -ആറെണ്ണം
നാളികേരം -രണ്ടെണ്ണം
പച്ചമുളക് -രണ്ടെണ്ണം
കറിവേപ്പില -ഒരു തണ്ട്
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
മല്ലിപ്പൊടി -രണ്ട് ടേസ്പൂണ്‍
കുരുമുളകുപൊടി -ഒരു ടീസ്പൂണ്‍
ഇഞ്ചി -ചെറിയ കഷണം
വെളിച്ചെണ്ണ - ആറ് ടേസ്പൂണ്‍
ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം:

പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞ ഉള്ളിയും മുളകുപൊടിയും മഞ്ഞള്‍പൊടിയും മല്ലിപ്പൊടിയും കുരുമുളകു പൊടിയും നീളത്തിലരിഞ്ഞ പച്ചമുളകും കറിവേപ്പിലയും ചേര്‍ത്തിളക്കുക. നല്ല പോലെ കഴുകി വൃത്തിയാക്കിയ താറാവിറച്ചി അതിലേക്കു ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം വഴറ്റുക. ഉപ്പും നാളികേരത്തിന്റെ മൂന്നാം പാലും ചേര്‍ത്ത് തിളക്കുന്നതുവരെ ചൂടാക്കുക. താറാവിറച്ചി വെന്തുവെന്ന് കണ്ടാല്‍ നാളികേരത്തിന്റെ രണ്ടാം പാല്‍ ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം കൂടി ചെറുതീയില്‍ പാകംചെയ്യുക. തുടര്‍ന്ന് ഒന്നാംപാല്‍ ചേര്‍ത്തിളക്കി അടുപ്പില്‍ നിന്ന് മാറ്റിവെക്കാം. അപ്പം, പുട്ട്, ചപ്പാത്തി എന്നിവയോടൊപ്പം താറാവ് മപ്പാസ് കേമമാണ്.
https://t.me/+VsWfBbTSJRtiODk0

Monday, November 24, 2025

നെയ്‌ വട

രുചി ഏറെയുള്ള മലബാർ നെയ് വട. നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ ഏറ്റവും നല്ലൊരു പലഹാരം ആണിത്.

ചേരുവകൾ

1.മൈദ -ഒരു കപ്പ്
പഞ്ചസാര -ഒരു ടേബിൾസ്പൂൺ_
ഉപ്പ് -കാൽ ടീസ്പൂൺ
നെയ്യ്-2 ടേബിൾസ്പൂൺ

2.പാൽ -അര കപ്പ്_
   _യീസ്റ്റ് - കാൽ ടീസ്പൂൺ

3.പഞ്ചസാര -  ഒരു കപ്പ്_
   വെള്ളം  - അര കപ്പ്
   നാരങ്ങാനീര് -  ഒരു മുറി നാരങ്ങയുടെ
  ഏലയ്ക്ക ചതച്ചത് -  അഞ്ചെണ്ണം

4.എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പാല് ചെറുതായി ഒന്ന് ചൂടാക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത് 10 മിനിറ്റ് വെക്കണം.

ഒരു പാത്രത്തിൽ മൈദയും ,പഞ്ചസാരയും, ഉപ്പും, നെയ്യും കൂടി കൈകൊണ്ട് തിരുമ്മി യോജിപ്പിക്കുക. ഇതിലേക്ക് യീസ്റ്റ് ചേർത്ത പാൽ ഒഴിച്ച് നന്നായി കുഴച്ചെടുക്കണം. ഈ മാവ് പൊങ്ങാൻ ആയി ഒരു മണിക്കൂർ മാറ്റി വയ്ക്കുക.

ഈ സമയം കൊണ്ട് പഞ്ചസാരപ്പാനി തയ്യാറാക്കാം.പഞ്ചസാരയും, വെള്ളവും, നാരങ്ങാനീരും, ഏലയ്ക്ക ചതച്ചതും കൂടി തിളപ്പിക്കുക. ഒരു നൂൽ പരുവത്തിലുള്ള പാനി ആകുമ്പോൾ തീ ഓഫ് ചെയ്ത് മാറ്റി വെക്കാം.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി മാവിൽ നിന്ന് അല്പം എടുത്ത് വടയുടെ ഷേപ്പിൽ പരത്തി ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കുക.

ചൂടോടെ തന്നെ വട പഞ്ചസാര പാനിയിലേക്ക് ഇട്ടു കൊടുക്കുക. അഞ്ചുമിനിറ്റ് പഞ്ചസാരപ്പാനിയിൽ മുക്കി വച്ചതിനു ശേഷം എടുത്തുമാറ്റാം._
ഇങ്ങനെ എല്ലാ വടയും ചുട്ടെടുക്കുക.

പഞ്ചസാര പാനിക്ക് എപ്പോഴും ചെറിയ ചൂട് ഉണ്ടാവണം. എങ്കിൽ മാത്രമേ വടയിലേക്ക് നന്നായി പിടിക്കുകയുള്ളൂ.
https://t.me/+VsWfBbTSJRtiODk0

Tuesday, November 18, 2025

പൈനാപ്പിൾ ജാം

 

കടയിൽ  നിന്ന് ഒരു ചെറിയ ബോട്ടിൽ ജാം വാങ്ങാൻ നല്ലൊരു തുക കൊടുക്കണം.. എന്നാൽ യാതൊരു മായവും ഇല്ലാത്ത അടിപൊളി ജാം വെറും 20 മിനിറ്റു കൊണ്ട്  നമുക്ക്‌  വീട്ടിൽ വച്ച്‌ തന്നെ തയ്യാറാക്കാം.

നാം തയ്യാറാക്കുന്നത് പൈനാപ്പിൽ ജാം ആണ്...

ചേരുവകൾ

പൈനാപ്പിൾ - വലുത്‌ 2 എണ്ണം

പഞ്ചസാര - 4 കപ്പ്‌ ( പൈനാപ്പിൾ മിക്സിയിൽ നല്ല വണ്ണം അടിച്ചെടുത്ത ശേഷം എത്ര കപ്പ്‌ ഉണ്ടോ അത്രയും ആണ്‌ പഞ്ചസാരയുടെ അളവ്‌ )

കറുകപ്പട്ട - വലിയ ഒരു കഷണം

നാരങ്ങ നീര്‌ - 2 നാരങ്ങയുടെ

തയ്യാറാക്കുന്ന വിധം

പൈനാപ്പിൾ തൊലി കളഞ്ഞ് എടുത്ത ശേഷം അതിന്റെ ബ്രൗൺ കളറിലുള്ള ഭാഗം കട്ട് ചെയ്തു കളയണം.

അതിനു ശേഷം ചെറുതായി മുറിച്ചെടുത്ത് മിക്സിയിലിട്ട് ഒട്ടും വെള്ളമൊഴിക്കാതെ നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കണം.

അത് പാനിൽ ഇട്ട് ചൂടായി വരുമ്പോൾ  കറുകപ്പട്ട ഇട്ടു കൊടുക്കണം.

അതിനുശേഷം പഞ്ചസാര ചേർത്തു കൊണ്ട്  10 മിനിറ്റ് മീഡിയം തീയിലിട്ട് ഇളക്കിക്കൊണ്ടിരിക്കണം.

അതിനു ശേഷം രണ്ട് ടീസ്പൂൺ ചെറുനാരങ്ങാ നീരും കൂടി ഒഴിച്ചു കൊടുക്കണം.

ഇനി ഒരു അഞ്ചു മിനിറ്റ് കൂടി തിളപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.

ചൂടാറിയ ശേഷംഅപ്പോൾ തന്നെ ജാറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം.
https://t.me/+VsWfBbTSJRtiODk0

Monday, November 17, 2025

മുട്ട സുര്‍ക്ക

 

മലബാര്‍ വിഭവം മുട്ട സുര്‍ക്ക തയ്യാറാക്കാം

മുട്ട കൊണ്ടുള്ള സ്പെഷ്യല്‍ മലബാര്‍ വിഭവമാണ് മുട്ട സുര്‍ക്ക.

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍

പച്ചരി - 2 കപ്പ്

ചോറ് - 1 കപ്പ്

മുട്ട - 2 എണ്ണം

പാല്‍ / തേങ്ങാപാല്‍ - 2 ടേബിള്‍ സ്പൂണ്‍

എണ്ണ - ആവശ്യത്തിന്

പച്ചമുളക് - 2 എണ്ണം

കറിവേപ്പില - ഒരു തണ്ട്

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക.

ശേഷം, ചോറ്, പാല്‍, മുട്ട, എന്നിവ ചേര്‍ത്ത് ദോശ മാവ് പോലെ നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് ആവശ്യത്തിന് ഉപ്പും അല്‍പം സോഡാ പൊടിയും ചേര്‍ത്ത് പത്ത് മിനിറ്റ് മാറ്റി വെക്കുക.

പാനില്‍ എണ്ണ ചൂടാക്കി മാവൊഴിച്ച്‌ പൂരി ഉണ്ടാക്കുന്നതു പോലെ വറുത്തെടുക്കാവുന്നതാണ്.
https://t.me/+VsWfBbTSJRtiODk0

Saturday, November 15, 2025

റവയപ്പം

 

റവയും ശർക്കരയും പിന്നെ വീട്ടിലുള്ള വേറെ ചേരുവകളും വച്ച് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു അടിപൊളി പലഹാരം ആണിത്‌. ഇത്‌ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ചേരുവകൾ

റവ - 1 കപ്പ്

വെള്ളം - 1 കപ്പ്

ശർക്കര - 1 കപ്പ്

ഏലക്ക പൊടി - 1 ടീസ്പൂൺ

നെയ്യ് - 1 ടീസ്പൂൺ

ഉപ്പ്‌ - ഒരു നുള്ള്

ഉണ്ടാക്കുന്ന വിധം

1. ശർക്കര വെള്ളം ഒഴിച്ച് നന്നായിട്ട് ഉരുക്കി എടുത്തു ശർക്കര പാനി ഉണ്ടാക്കുക.

2. ആ ശർക്കര പാനിയിലെക്കു റവ ചേർത്ത് ഇളക്കുക . എന്നിട്ട് മൂടി വച്ച് വേവിക്കുക.

3. റവ ഒക്കെ വെന്ത് ശർക്കര പാനി ഒക്കെ വറ്റി  വരുമ്പോൾ ഏലക്കാപൊടിയും ഒരു നുള്ള് ഉപ്പും നെയ്യും ചേർത്ത് ഇളക്കി തീ കെടുത്തി തണുക്കാൻ മാറ്റി വക്കുക.

4. തണുത്തതിനു ശേഷം കൈ കൊണ്ട് നന്നായിട്ട് കുഴക്കുക . എന്നിട്ട് ഓരോ ഉരുളകൾ ആക്കി എടുത്തു വട്ടത്തിൽ ആക്കി എടുക്കുക.

5. നല്ല ചൂടായ എണ്ണയിലേക്ക് ഇട്ടു മീഡിയം തീയിൽ വറുത്തു എടുക്കുക.
https://t.me/+VsWfBbTSJRtiODk0

Saturday, September 20, 2025

ശർക്കര വരട്ടി

ഇന്ന് നമുക്ക്‌ സദ്യ സ്പെഷ്യൽ ശർക്കര വരട്ടി ഉണ്ടാക്കുന്ന വിധം എങ്ങനെ ആണെന്ന് നോക്കാം.


ചേരുവകൾ

നേന്ത്ര കായ 6 എണ്ണം

ശർക്കര 400 ഗ്രാം

ചുക്ക് പൊടി 3 ടീസ്പൂൺ

ജീരകപൊടി 2 ടീസ്പൂൺ

ഏലക്കായ പൊടി 1 ടീസ്പൂൺ

പഞ്ചസാര 4 ടേബിൾ സ്പൂൺ

വെള്ളം1 കപ്പ്

വെളിച്ചെണ്ണ ആവശ്യത്തിന്

മഞ്ഞൾ പൊടി 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

നേന്ത്ര കായ തൊലി കളഞ്ഞു മഞ്ഞൾ വെള്ളത്തിൽ ഇടുക .ഇനി കായ ചകിരി വച്ച് ഒന്ന് ഉരച്ചു വൃത്തിയാക്കിയ ശേഷം നന്നായി കഴുകി തുടച്ചെടുക്കണം (വെള്ളം ഒട്ടും കായയിൽ ഉണ്ടാകരുത് )

കായ ഒരേ സൈസിൽ മുറിച്ചെടുക്കുക.

ഒരു ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക .വെളിച്ചെണ്ണ നന്നായി ചൂടായാൽ കായ കഷ്ണങ്ങൾ ഇട്ട് കൊടുക്കുക . ഫ്ളയിം താഴ്ത്തി കൊടുക്കാൻ മറക്കരുത് .ഇടക്ക് കായ കഷ്ണങ്ങൾ ഒന്ന് ഇളക്കി കൊടുക്കണം .ഇനി നന്നായി ക്രിസ്‌പി ആയി വരുന്ന വരെ വറുക്കുക .നന്നായി ഫ്രൈ ആയാൽ വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം .

ശർക്കര പാനി തയ്യാറാക്കാൻ ഒരു പാൻ വച്ച് അതിലേക്കു ശർക്കരയും വെള്ളവും ചേർത്ത് കൊടുക്കുക .

ശർക്കര നന്നായി ഉരുകി വരുമ്പോൾ ശർക്കര പാനി അരിച്ചെടുക്കുക .

ശർക്കര പാനി ശർക്കര വരട്ടി ഉണ്ടാക്കുന്ന പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി  സ്റ്റൗ  ഓൺ ചെയ്യുക .ശർക്കര പാനി കുറുകി ഒരു നൂല് പരിവമാകുമ്പോൾ കായ വറുത്ത് ശർക്കര പാനിയിൽ ഇട്ടു നന്നായി മിക്സ് ചെയ്യുക (ഫ്ളയിം സിമ്മിൽ ആക്കണം ).

ഇതിലേക്ക് ജീരക പൊടി,ചുക്കുപൊടി,ഏലക്കാപ്പൊടി ,എന്നിവ കുറേശേ ചേർത്ത് മിക്സ് ചെയ്ത ശേഷം പഞ്ചസാര കൂടി ചേർത്ത് മിക്സ് ചെയ്യുക .ഇനി  സ്റ്റൗ ഓഫ് ചെയ്യാം .

വീണ്ടും ജീരകപ്പൊടി ,ചുക്കുപൊടി ,ഏലക്കായപ്പൊടി ,പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്യാം .ചൂടാറുമ്പോൾ പൊടിയിൽ നിന്നും മാറ്റാം .അങ്ങനെ നമ്മുടെ ക്രിസ്പിയും ടേസ്റ്റിയും ആയ ശർക്കര വരട്ടി റെഡി ..
https://t.me/+VsWfBbTSJRtiODk0 

മട്ടൻ മന്തി

സൺഡേ സ്പെഷ്യൽ മട്ടൻ മന്തി തയ്യാറാക്കാം

ഏവർക്കും പ്രിയപ്പെട്ട ഒരു വിഭവമാണ് മട്ടൻ; എന്നാൽ മട്ടൻ കൊണ്ട് ഒരു മന്തി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ

മട്ടണ്‍ വലിയ കഷണങ്ങള്‍ ആക്കിയത് - രണ്ടു കിലോ

ബസ്മതി അരി -ഒരു കിലോ

സവാള  അരിഞ്ഞത്-2

തക്കാളി-2

പച്ചമുളക്-5

ഇഞ്ചി ചതച്ചത്-ഒരു വലിയ കഷണം

വെളുത്തുള്ളി ചതച്ചത്-7 അല്ലി

മഞ്ഞള്‍പൊടി-ഒരു ചെറിയ സ്പൂണ്‍

ഗ്രാമ്പു-4

കറുവപ്പട്ട-രണ്ടു കഷണം

ഉണക്ക നാരങ്ങ-ഒന്ന്

നെയ്യ്-ആവശ്യത്തിനു

ചെറുനാരങ്ങ നീര് - ഒരെണ്ണത്തിന്റെ

ഉപ്പ്-പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒരു  പാത്രം അടുപ്പില്‍  വച്ച്  രണ്ടു വലിയ സ്പൂണ്‍ നെയ്യൊഴിച്ച്  സവാള,പച്ചമുളക്,തക്കാളി,ഇഞ്ചി,വെളുത്തുള്ളി,മഞ്ഞള്‍പ്പൊടി,ഇവ  വഴറ്റി മട്ടനും  വെള്ളവും  ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഇറച്ചി  മാറ്റിവയ്ക്കുക. ചുവടു കട്ടിയുള്ള വേറൊരു പാത്രം   എടുത്ത് കഴുകി വച്ചിരിക്കുന്ന  അരിയിടുക ഇതിലേക്ക്  ആവശ്യമുള്ള  വെള്ളവും(ഇറച്ചി വെന്ത വെള്ളം ഉപയോഗിച്ചാൽ രുചി കൂടും) ഉണക്ക നാരങ്ങയും,കറുവപ്പട്ടയും..ഗ്രാമ്പൂവും,ആവശ്യത്തിനു ഉപ്പും ചേര്‍ത്ത്  നന്നായി ഇളക്കുക തിളച്ചാലുടന്‍ തീ കുറച്ച്,ചെറിയ തീയില്‍  വേവിക്കുക.വെന്തു കഴിഞ്ഞാല്‍ ചെറുനാരങ്ങ നീരും ചേര്‍ത്ത് ഇളക്കി മറിച്ചിടുക  ഇതിനു ശേഷം വൃത്താകൃതിയിയിലുള്ള പാത്രത്തിൽ ആദ്യം ചോറ് നിരത്തി അതിനു മുകളിൽ വേവിച്ചു വെച്ചിരിക്കുന്ന മട്ടൻ നിരത്തുക.തക്കാളിയും നാരങ്ങയും സവാളയും കൊണ്ട് അലങ്കരിക്കാം.
https://t.me/+VsWfBbTSJRtiODk0 

Saturday, July 19, 2025

ഉലുവ വിരകിയത്

ഈ കർക്കിടക മാസത്തില്‍ നമുക്കിന്ന് സ്പെഷ്യല്‍ ഉലുവ വിരകിയത് വീട്ടില്‍ തയ്യാറാക്കിയാലോ?

ചേരുവകള്‍

ഉലുവ - 300 ഗ്രാം

ആശാളി- 50 ഗ്രാം

ശർക്കര- 1 കിലോ

തോങ്ങാപ്പാല്‍ - രണ്ട് വിളഞ്ഞ തേങ്ങായുടേത്

നെയ്യ് - 8 മുതല്‍ 10 ടേബിള്‍സ്പൂണ്‍

ഉപ്പ് - 1 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ഉലുവയും ആശാളിയും നന്നായി കഴുകി വാരി വെള്ളം ഒഴിച്ച്‌ 8 മണിക്കൂർ കുതിര്‍ക്കാന്‍ വെക്കുക.

ശേഷം അതേ വെള്ളത്തില്‍ തന്നെ നന്നായി വേവിച്ചെടുക്കുക.

ഇനി ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച്‌ ഉരുക്കി എടുക്കുക.

ശേഷം തേങ്ങ നല്ല കട്ടിയില്‍ പാല് പിഴിഞ്ഞ് എടുക്കുക.

ഇനി വേവിച്ച ഉലുവ കൂട്ട് കുറച്ച്‌ തേങ്ങാപ്പാല്‍ ചേർത്ത് മിക്സിയില്‍ ഒന്ന് അരച്ച്‌ എടുക്കുക.

ഇനി ചുവടുകട്ടിയുള്ള ഉരുളിയോ പാത്രമോ ചൂടാക്കി അതിലേക്ക് അടിച്ചെടുത്ത ഉലുവ കൂട്ട് ഒഴിച്ച്‌ നന്നായി ചൂടായി വെള്ളം വറ്റി വരുമ്പോള്‍ ശർക്കര പാനി ഒഴിച്ച്‌ നന്നായി ഇളക്കി വിളയിച്ച്‌ എടുക്കുക.

ഇതിലേക്ക് തേങ്ങാപ്പാല്‍ ഒഴിച്ച്‌ ഹലുവ പരുവമാകുമ്പോള്‍ നെയ്യ് കുറേശ്ശെ ഒഴിച്ച്‌ വരട്ടി എടുക്കുക.

നെയ്യ് പുറത്തേക്ക് വരുന്ന പരുവത്തില്‍ തീ ഓഫ് ചെയ്യാം. ഇതോടെ സംഭവം റെഡി.`
https://t.me/+jP-zSuZYWDYzN2I0

Thursday, July 17, 2025

കർക്കടകക്കഞ്ഞി

ഇന്ന് കർക്കിടകം ആയി.. ഇനി ഔഷധ സേവയുടെ കാലം. നമുക്ക് ഇന്ന് ഹെൽത്തി ആയിട്ടുള്ള ഒരു ഉലുവ കഞ്ഞി ഉണ്ടാക്കിയാലോ?

ആരോഗ്യസം‌രക്ഷണത്തിനുവേണ്ടി കർക്കടകമാസത്തിൽ സേവിക്കുന്ന ഒരു ആയുർവേദ ഔഷധക്കൂട്ടാണ്‌ കർക്കടകക്കഞ്ഞി._ _ആയുർവേദ ചികിത്സയുടെ പ്രധാന വിഭാഗമാണ്‌.

പ്രാധാന്യം

കർക്കടകമാസം മനുഷ്യശരീരത്തിന്റെ ആരോഗ്യക്ഷമതയ്ക്കും പ്രതിരോധശേഷിക്കും കാര്യമായ കുറവുണ്ടാകുമെന്നാണ്‌ ആയുർവേദമതം. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ദഹനശേഷി വളരെ കുറവായിരിക്കും. ആയുർവേദത്തിൽ മന്ദാഗ്നി, വിഷമാഗ്നി എന്നിങ്ങനെ വിവരിച്ചിട്ടുള്ള ഈ അവസ്ഥയിൽ മനുഷ്യശരീരം പല രോഗങ്ങൾക്കും കീഴടങ്ങാനുള്ള സാധ്യത കൂടുതലാണ്‌. പ്രായം കൂടുംതോറും ഈ വിഷമതകളുടെ ശല്യം സഹിക്കവയ്യാതാകും. ഈ അവസ്ഥയിൽനിന്ന് രക്ഷപ്പെടാനുള്ള പരിഹാരമാർഗ്ഗമായാണ്‌ ആയുർവേദാചാര്യന്മാർ കർക്കടകക്കഞ്ഞി നിർദ്ദേശിച്ചിട്ടുള്ളത്.

ഔഷധക്കൂട്ട്

പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധക്കൂട്ട് ആണ്‌ കർക്കടകക്കഞ്ഞിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന്.

ഈ മാസം മാത്രമല്ല കേട്ടോ ഇടക്കൊക്കെ നമ്മൾ ഈ കഞ്ഞികുടിക്കുന്നത് ഒരുപാട് നല്ലതാണ്.

അപ്പോൾ ഹെൽത്തി ആയ ഈ ഉലുവ കഞ്ഞി റെസിപ്പി പരിചയപ്പെടാം

ആവശ്യമായ ചേരുവകൾ

ഉലുവ - ഒന്നര ടേബിൾ സ്പൂൺ

പച്ചരി  (അല്ലെങ്കിൽ ഉണക്കലരിയോ ഞവര അരിയോ ആവാം ) - 1 കപ്പ്‌

ആശാളി - 1 ടേബിൾ സ്പൂൺ

തേങ്ങ - അര കപ്പ്‌

ജീരകം - ഒരു ടേബിൾ സ്പൂൺ

മഞ്ഞൾ പൊടി - രണ്ട്‌ നുള്ള്‌

വെളുത്തുള്ളി - 4 അല്ലി

വെള്ളം - ആവശ്യത്തിന്‌

തേങ്ങ പാൽ - 1 കപ്പ്‌

പാചകം ചെയ്യുന്ന വിധം

1-1/2 ടേബിൾ സ്പൂൺ ഉലുവ വെള്ളത്തിൽ ഇട്ട്‌ കുതിർത്ത് എടുക്കുക.

പച്ചരി 1 കപ്പ്‌ (അതിനു പകരം ഉണക്കലരി,ഞവര അരി ഉപയോഗിക്കാം.)

1 ടേബിൾ സ്പൂൺ ആശാളി , 1/2 കപ്പ്‌ തേങ്ങാ,1 ടേബിൾ സ്പൂൺ ജീരകം, 2 നുള്ള് മഞ്ഞൾ പൊടി, 4 അല്ലി വെളുത്തുള്ളി എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക.

ഒരു കുക്കറിൽ പച്ചരി,കുതിർത്ത ഉലുവ,ആശാളി എന്നിവ ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.അരച്ചെടുത്ത അരപ്പ് ഇതിലേക്ക് ഇട്ട്‌ നന്നായി ഇളക്കിയെടുക്കുക.ശേഷം ആവശ്യത്തിന് വെള്ളം,ഉപ്പ്‌ ഇട്ട്‌ കൊടുത്തു കഞ്ഞി ചൂടാക്കിയെടുക്കുക.ഇതിലേക്ക് 1 കപ്പ്‌  തേങ്ങാ പാൽ ഒഴിച്ച് നന്നായി ചൂടാക്കുക .ഉലുവ കഞ്ഞി റെഡി

അതിരാവിലെ ഒഴിഞ്ഞ വയറ്റിലോ രാത്രി അത്താഴമായോ കർക്കടകക്കഞ്ഞി സേവിക്കാവുന്നതാണ്‌. സാധ്യമെങ്കിൽ രണ്ടുനേരവും കഴിക്കാം. ചുരുങ്ങിയത് ഏഴ് ദിവസമെങ്കിലും തുടർച്ചയായി കഴിക്കണം. ഏഴ് ദിവസങ്ങളുടെ ക്രമത്തിൽ 28 ദിവസം വരെ ഇതു തുടരാവുന്നതാണ്‌.

https://t.me/+jP-zSuZYWDYzN2I0

Friday, June 20, 2025

മുട്ടച്ചായ

    (പുതിയാപ്പിള ചായ )

കണ്ണൂരിലെ പഴയ തലമുറ പാല്‍ച്ചായക്ക് പകരമായി കുടിച്ചിരുന്നതായിരുന്നു മുട്ടച്ചായ. കല്യാണം കഴിഞ്ഞ ഉടൻ പുതിയാപ്പിളമാർക്ക് 40 ദിവസം ഈ ചായയാണ് തയാറാക്കി കൊടുക്കാറ്.
പുതിയാപ്പിള ചായ അല്ലെങ്കില്‍ മുട്ടച്ചായ തയാറാക്കുന്നവിധം താഴെ വിവരിക്കുന്നു.`

ചേരുവകൾ

വെള്ളം- 1 കപ്പ്

ചായപ്പൊടി- 2 ടീസ്പൂണ്‍

പഞ്ചസാര- ആവശ്യത്തിന്

ഏലക്ക- 2 എണ്ണം

മുട്ട- 1 എണ്ണം

തയാറാക്കുന്ന വിധം

ഒരു കപ്പ്‌ വെള്ളം നന്നായി തിളപ്പിക്കുക.

അതിലേക്ക് രണ്ട് ഏലക്ക ചേർക്കുക.

തിളച്ച ശേഷം രണ്ട് ടീസ്പൂണ്‍ ചായപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് വാങ്ങി അരിച്ച്‌ മാറ്റിവെക്കുക.

ഇനി ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിച്ച്‌ നന്നായി ഇളക്കി യോജിപ്പിച്ച്‌ ആറ്റി പതപ്പിച്ചെടുക്കുക.

ചൂടോടെ തന്നെ കുടിക്കേണ്ടതാണിത്.
https://t.me/+jP-zSuZYWDYzN2I0